എഴുത്തുകാരൻ
ചിന്തയും വായനയും എഴുത്തും
ഒരുമൃഗത്തെ സംസ്കാരത്തിനുടമയായ്.
കാലങ്ങളേറെയായ് വേർതിരിക്കുന്നു.
കാട്ടാളനായിരുന്ന വാല്‌മീകിയെ
എഴുത്തുകാരനായി ആരാധിക്കും-
ഈ പ്രബുദ്ധ കേരളത്തിൽ എം ടി യ്കും
രാമനുണ്ണിക്കും എന്തിനു വാൾമുന.
അഭിപ്രായത്തിന്റെ മത്സരങ്ങളിൽ
പുസ്തകത്തിന്റെ ജനനം വേണ്ടേ?
വാക്കും നാക്കുമടക്കുന്ന തത്വങ്ങൾ
എഴുത്തറിയാവുന്നവന്റെ തീരാ ശാപം
മരണത്തെ ഭയന്ന് മിണ്ടാതെ പറ്റുമോ?
Not connected : |