ഇര
വിശന്ന വയറുമായാ-
ണിവിടെ ഞാൻ വന്നതെങ്കിലും
നിഷ്ക്കളങ്കം നിൻ
മുഖത്ത് നോക്കുമ്പോൾ
നിറഞ്ഞു പോകുന്നെന്റെ
മിഴികൾ രണ്ടും …!
കുരുന്നുജീവനെ കശക്കുവാൻമാത്രം
ഹൃദയ കാഠിന്യമില്ലെനിക്ക്
തിരിച്ചുപോകയാണ്
ഞാനൊഴിഞ്ഞ വയറുമായ്
നൊന്തു പ്രസവിച്ചൊ-
രമ്മ തന്നെയല്ലേ ഞാനും !
Not connected : |