ജീവിക്കാൻ  - തത്ത്വചിന്തകവിതകള്‍

ജീവിക്കാൻ  

പയർ മണികളോരോന്നും
വെള്ളം കുടിച്ചു മുളച്ചിലകൾ
തളിരിട്ടപ്പോൾ
വള്ളികളോരോന്നും വളർന്നു
പടർന്നപ്പോൾ
പടരാനിടമില്ലാതെ അയലത്തെ
വെള്ളിയുമായി കെട്ടിയും
പിണഞ്ഞും കലഹിക്കുന്നതുപോലെ.
അകത്തി വിട്ടാലും അടുത്തുവരും
പാമ്പുകൾപോലെ കെട്ടി പിണയും
സ്വയം നശിക്കാനെന്നപോലെ.
ചലനമില്ലാത്ത ചലനങ്ങളും
ശബ്ദമില്ലാത്ത ശബ്ദങ്ങളും
വാശിയേറിയമത്സരത്തിൽ.
സസ്യലോകത്തിനുമുണ്ട് .
ജീവിക്കാനുള്ള പരാക്രമം.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-07-2017 07:00:51 PM
Added by :Mohanpillai
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :