ഒരു പാട്ടു പാടുവാൻ..... - പ്രണയകവിതകള്‍

ഒരു പാട്ടു പാടുവാൻ..... 

ഒരു പാട്ടു പാടുവാൻ കഴിയില്ല ഓമനേ,
ഒരു രാഗമില്ലെന്റെ കൈയിലിന്നു.
ഒരു തേങ്ങലായിമാറിയതു എന്റ്റെ ചിത്തത്തിൽ
ഒരുപാട് മോഹങ്ങൾ മൂടിവെച്ചു.
പ്രേമമൊരു സ്വപ്നമായിന്നു പെയ്തിറങ്ങി.

മഴയിൽ നനഞ്ഞനിൻ പൂമുഖം
മൃദുവായി തലോടുവാൻ മഴനീർതുള്ളിയായി
ഞാൻ മാറിയെങ്കിൽ,
നെറ്റിതടത്തിലും കവിളിലും ചെന്താമരപോലുള്ള ചുണ്ടിലും
ഒഴുകി തഴുകി നിൻ മടിയിൽ തലചായ്ച്ചങ്ങു
ഉറങ്ങിയേനെ ……


up
0
dowm

രചിച്ചത്:കണ്ണൻമോൻ.എസ്
തീയതി:24-07-2017 10:56:00 AM
Added by :kannan mon s
വീക്ഷണം:395
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :