ബലി - തത്ത്വചിന്തകവിതകള്‍

ബലി 

ആചാരമില്ലങ്കിലും
ആധാരമില്ലെങ്കിലും
അച്ഛനമ്മമാരെയും
മുന്തലമുറക്കാരെയും
എന്നുമോർക്കുന്നവർക്കു-
ബലിതർപ്പണമൊരു-
വിനോദമെന്നപോലെ.
നാലുപേരറിയാതെ
മനസ്സിലാരാധിക്കും
പിന്തലമുറക്കാരേറെയും
ഹൃദയത്തിലോർമിക്കും
മനസ്സിലെ ക്ഷേത്രത്തിൽ
മത്സരങ്ങളില്ലാതെ
പഴയ ചിന്തകളിൽ
കുടുംബചിന്തകളിൽ
ഗ്രാമ ചിന്തകളിൽ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-07-2017 04:48:16 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :