മയിൽ‌പ്പീലികൾ  കണ്ണ് തുറക്കുമ്പോൾ  - ഇതരഎഴുത്തുകള്‍

മയിൽ‌പ്പീലികൾ കണ്ണ് തുറക്കുമ്പോൾ  

ഇലകൾ കൊഴിഞ്ഞു പോയ മരത്തിന്
കാറ്റിനോട് പറയാനുള്ളത്
കൊടുങ്കാറ്റിനെ പ്രാപിച്ച നിർവ്രുതിയെക്കുറിച്ചാവില്ല
വീണു കിടക്കുന്ന കരിയിലകളുടെ
ദുഖത്തെക്കുറിച്ചാവും

നമ്മൾ തമ്മിലുള്ള ദൂരം
ഞാനൊരു സ്വപ്നത്തോളം കുറച്ചപ്പോൾ
തുറന്നു പിടിച്ച കണ്ണുകളിൽ
സ്വപ്‌നങ്ങൾ പൂക്കില്ലെന്ന് പറഞ്ഞകന്നത്
നീയായിരുന്നു ..

നീ
ആകാശത്തിലെ നിറങ്ങൾ തേടി പറക്കുക
ഞാൻ
പഴയ കണക്കു പുസ്തകത്തിൽ
മാനം കാണാതെ സൂക്ഷിച്ച മയിൽ‌പ്പീലിത്തുണ്ട്
പ്രസവിച്ചോ എന്ന് നോക്കട്ടെ ...


up
1
dowm

രചിച്ചത്:
തീയതി:26-07-2017 01:10:43 PM
Added by :Valappadan
വീക്ഷണം:278
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :