മാർഗമില്ലാതെ.. - തത്ത്വചിന്തകവിതകള്‍

മാർഗമില്ലാതെ.. 

മോട്ടറു പോകില്ല
സ്‌കൂട്ടറു പോകില്ല
ഓട്ടോയും പോകില്ല
നടപ്പും പറ്റില്ല
ആരുമേ വരില്ല
വെള്ള ക്കെട്ടുകളും
കൂർത്ത കരിങ്കല്ലും
കുണ്ടും കുഴിയും
വഴിയെന്നു പറയും
വീടുകളിലെത്താൻ
പതിറ്റാണ്ടുകളായി
മാര്ഗങ്ങളില്ലാതെ.

കാണേണ്ടി വന്നാൽ
സാമാജികനും
പഞ്ചായത്തു മെംബറും
കാണുമ്പോഴെല്ലാം
മോണ കാട്ടി ചിരിക്കും
കളിയാക്കുന്നതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-07-2017 08:36:12 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :