പ്രതിഷേധം  - തത്ത്വചിന്തകവിതകള്‍

പ്രതിഷേധം  

കാര്മേഘത്തിന്റെ പ്രതിഷേധം
പ്രകൃതിയുടെ ദുഖങ്ങളിൽ
ആളികത്തുന്നു,പിൻവാങ്ങുന്നു
മനുഷ്യന്റെ സങ്കേതങ്ങളിൽ
മഴയില്ലതെ മലകളിലും
മരങ്ങളിലും കുരുങ്ങാതെ
ആകാശത്തു സഞ്ചരിക്കുന്നു
കറുത്ത മാലാഖയെ പോലെ.
അണക്കെട്ടിലാഴമില്ലാതെ
പാടങ്ങളിൽ വെള്ളമില്ലാതെ
കാലവർഷ കെടുതികളിൽ
കാലമോരോന്നും തെറ്റിച്ചിന്നു-
മാനവീയതക്കു ക്ഷതമായ്
സങ്കല്പങ്ങളെ തകർക്കുന്നു.




up
0
dowm

രചിച്ചത്:മോഹൻ and
തീയതി:31-07-2017 08:36:40 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :