kanakamrgam
കനക മൃഗമൊരു മായമൃഗ-
മെന്നതു രാമനു സംശയം
മാരീചൻ ചത്തു വീണപ്പോൾ
ലക്ഷ്മൺ പറഞ്ഞതു
നേരെന്നു മനസിലായി.
മാനായി വന്നതവനൊരു
ചോരനെന്നതു ലക്ഷ്മണൻ
പറഞ്ഞതു സീതയും കേട്ടില്ല.
രാമന്റെ കരച്ചിലെന്ന സംശയത്തിൽ
ലക്ഷ്മണനെയും സംശയിച്ചു
മറ്റൊരാളെയും തീണ്ടുകയില്ല -
ന്നാക്രോശിച്ച സീതയും കേട്ടിരുന്നെങ്കിൽ.
നക്തഞ്ചരാധിപൻ
മോഷണമില്ലാതെ
കഥാവശേഷനാ-
കുമായിരുന്നില്ലേ ?
Not connected : |