ഒരു നിറവുമില്ലാത്തവർ (ഒരു നിറത്തിനും വേണ്ടിയല്ല -നിറമില്ലാത്തവർക്ക് വേണ്ടി ) - തത്ത്വചിന്തകവിതകള്‍

ഒരു നിറവുമില്ലാത്തവർ (ഒരു നിറത്തിനും വേണ്ടിയല്ല -നിറമില്ലാത്തവർക്ക് വേണ്ടി ) 

ഉറയൂരിവീശുന്നവാളിന്റെ ശീൽക്കാര-
മുയരുന്നുനാട്ടിന്നിടനാഴിയിൽ '
തിറതുള്ളിരക്തംകുടിക്കുന്നചാത്തന്റെ -
യൂറവാളുയരുന്നുനാട്ടിലെങ്ങും

ഉറയൂരിവീശുന്നവാളിന്റെ ശീൽക്കാര-
മുയരുന്നുനാട്ടിന്നിടനാഴിയിൽ '
തിറതുള്ളിരക്തംകുടിക്കുന്നചാത്തന്റെ -
യൂറവാളുയരുന്നുനാട്ടിലെങ്ങും

വിറയാർന്നരാഷ്ട്രീയകുരുടരിഴയുന്നു
നിറയുന്നുരക്തമിപാരിലാകെ
അറിയാതെഗളമററയൊരുപാട്ദേഹമീ-
മറയുന്നു ഭൂമിക്കടിയിലായി

എരിയുന്നഹൃത്തിനുടമായായികേഴുന്നൊ -
രായിരംപെണ്ണുണ്ടീനാട്ടിലെങ്ങും
ചിരി ചുണ്ടിലിഴയാത്തകുഞ്ഞുങ്ങളായിരം
നിറയുംവളരുംപകയുമേന്തി

അറിവുകൾവറ്റിവിഷംതുപ്പുമായിരം
നെറികെട്ടസർപ്പമിഴഞ്ഞിടുമ്പോൾ
വിറയുന്ന കൈകളിൽതീപ്പന്തമേറിയി
യലറുന്നഹങ്കാരകോമരങ്ങൾ

ചുടുനിണംകണ്ടുസുഖിക്കുന്നനേതാക്കൾ
നെടുവീർപ്പുക്കാട്ടിമിഴിനിറക്കെ
യറിയാതെനമ്മളുമോർക്കുന്നവരുടെ
സ്മൃതിയിലായിതേങ്ങലാണെന്നപോലെ നെഞ്ചകം

പൊട്ടികരയുന്നവീട്ടിലെ
നെഞ്ചിലെരിയുംനെരിപ്പോടിലായി
കത്തിയെരിയുന്നുവേദന പേറുന്ന -
ചിത്തവുംഹൃത്തുംകരളുമെല്ലാം

കൊത്തിയറുത്തശരീരമലംകൃതം
ചെത്തിമിനുക്കുംതറയിലായി
ഒത്തു വിളിക്കുന്നശബ്ദമതൊക്കെയും
വിത്തുപാകുന്നുവരുംകൊലക്കായ്.

മഞ്ഞയുംചോപ്പുമാപച്ചയുമൊന്ന്പോ -
ലെന്നിലെ യഗ്നിയണച്ചീടുമോ?
ഖിന്നയായി ഞാൻ വലഞ്ഞീടുമീനാട്ടിലെ -
യൊന്നുമല്ലാത്തൊരുപ്രേതമായ് '


https://ravivadakara.blogspot.nl


up
0
dowm

രചിച്ചത്: ഇരിങ്ങണ്ണൂർ -രവി
തീയതി:06-08-2017 12:43:37 AM
Added by :Ravi
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me