സേവ് കൗ - തത്ത്വചിന്തകവിതകള്‍

സേവ് കൗ 

കേന്ദ്ര പശുമന്ത്രാലയം ഉടൻ...
നിതി-അയോഗിൽ ചാണകശാലയും ഗോമൂത്രബാങ്കും.
'പശു ചവിട്ടിക്കൽ ആയോജൻ' ആലോചനയിൽ!
'കൗ'വിനു സുരക്ഷ,
'ബൗ'വിനു പരിരക്ഷ.
മന്ത്രാലയ ചെയർ-വുമണിനി‘സുനന്ദിനി പശു’
സെക്രട്ടറിയായി ‘ജെഴ്‌സി പശു’
ഖജാൻജിയായി ‘ഗുജറാത്തി പശു’
ബ്രാൻഡർമാരായി
വെച്ചൂർ,ഗീർ,സിന്ധി,കുന്തി,ഭ്രാന്തിപശുക്കൾ’!
റിസപ്‌ഷനിസ്റ്റുകളായി സെലിബ്രിറ്റിപ്പശുക്കൾ.
മന്ത്രാലയകാവലിനു ‘സെൻസില്ലാകുമാരന്മാർ’.
ഡിജിറ്റലാഹ്വാനം വൈറലായി
ഓൺലൈനിൽ ഗോമാതാവിനു കാടിവെള്ളം
പശുഭക്തർക്ക്‌ ഗോമൂത്ര-കുടിവെള്ളം.
പശുദേഹം ആംബുലൻസിൽ,
മൃതദേഹം സൈക്കിളിലും തോളിലും!
‘വീട്ടമ്മയുടെ പാചകം ഗ്യാസായി
പശുവമ്മയ്ക്കു ആധാറും സബ്‌സിഡിയും.
ദേശക്കൂറിൻ വളക്കൂറിനു പശുക്കൂറിൻ ചാണകഗീതം
സർജിക്കൽ സ്‌ട്രൈക്കായി ജി.എസ്.ടി ചാണക്യതന്ത്രം
ഡിജിറ്റലിന്ത്യനു ആടുജീവിതം ഫോബിയായപ്പോൾ
പാവം പശുവിന്നൊരു ഭീകരജീവി......!!


up
0
dowm

രചിച്ചത്:Noushad പ്ലാമൂട്ടിൽ
തീയതി:06-08-2017 04:07:03 PM
Added by :Noushad Plamoottil
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me