ഇരട്ടകൾ - മലയാളകവിതകള്‍

ഇരട്ടകൾ 

ഒരമ്മതന്നുദരത്തിലല്ല പിറന്നേലും
ഒരുമിച്ചു പറക്കുന്നു കിളികൾ , ഇരട്ടകൾ.
വിഷ്ണുവിന് പ്രിയയാണൊരുവളെങ്കിൽ
സരസ്വതി തൻ വീണയാമാറുന്നൊരാൾ.
നാട്ടുവഴിവക്കിലൂടൊരുമിച്ചു കൈകോർത്തു
കിന്നാരം
ചൊല്ലിനടന്നവർ,
നാട്ടുമാഞ്ചോട്ടിൽനിന്നറിയാതെ,
പച്ചമാങ്ങ കടിച്ചു പൊട്ടിച്ചവർ
കുഞ്ഞുചിറകിനാലറിവിൻറെ അക്ഷര-
ആകാശം പാറിപറന്നവർ.
പിരിയുമെന്നറിഞ്ഞോരു
ചെറുപ്രായത്തിലൊരുനാളിൽ
മിഴിയിണനിറച്ചു തിരികെ നടന്നവർ,
മനസിന്റെ പുസ്തകത്താളിലൊളിപ്പിച്ച
സ്നേഹത്തിൻ മയില്പീലിത്തുണ്ടു പകുത്തവർ,
ഒരുനാളിൽ പിരിയുമെന്നെങ്കിലും
''പിരിയില്ല,പിരിയില്ല'' എന്നു മൊഴിഞ്ഞവർ
പാറിപറക്കുന്നു രണ്ടുകുഞ്ഞാറ്റകിളികൾ
എന്നും നല്ല കൂട്ടുകാർ .......................


up
0
dowm

രചിച്ചത്: കണ്ണൻമോൻ. എസ്
തീയതി:06-08-2017 09:26:47 PM
Added by :kannan mon s
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me