ധ്യാനം
ധ്യാനം
അമ്പലത്തിൻ നടപ്പുരയിൽ
സ്വസ്ഥനായ് ഞാൻ ഇരിക്കവേ
പൂണൂലിട്ടൊരു നമ്പൂരി
ഓതിയെന്നോടു മാറുവാൻ
വലിയ വരി മണിക്കൂറായ്
വെളിയിൽ കാത്തുനിൽക്കവേ
പ്രത്യേകം വരിയാണല്ലൊ
പൂണൂലിട്ടവർക്കെല്ലാം!
ക്ഷേത്ര പ്രവേശനം ഇന്നു
നിയമമായെന്നിരിക്കിലും
പൂണൂലിട്ടവർക്കിന്നും
ശൂദ്രനെ പുച്ഛമാണെന്നോ?
ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ
എണ്ണുമ്പോൾ പങ്കുവയ്ക്കുമ്പോൾ
എങ്ങിനെ തിരിച്ചറിഞ്ഞീടും
ശൂദ്രന്റെ പണമേതെന്ന്!
Not connected : |