നിനക്കായി  - പ്രണയകവിതകള്‍

നിനക്കായി  

നീ
നിനക്കായി തുറന്ന മനസിന്റെ ജാലകങ്ങൾ
ഇന്ന് ഞാൻ നിനക്കു മുൻപിൽ കൊട്ടി അടക്കുകയാണ്
പ്രിയാ
നീ എന്റെ താളുകളിൽ നീ എന്ന പദം ഉണ്ടാവില്ല
കാരണം നീ എന്ന പദം കൊണ്ട് ഞാൻ കുറിച്ചത് നിന്നെ ആയിരുന്നു
(വേണ്ട കുറിച്ചിരുന്നത് എന്ന് ഇനി മേൽ തിരുത്തിടാം
പ്രിയാ
നിനക്കായി പാടിയ പ്രെണയ ഗാനങ്ങളിൽ
വിരഹം കേശിക്കാതെ അതിഥിയായി
ഇനി എന്റെ വരികളിൽ പ്രേണയം ഇല്ല
നമ്മൾ എന്ന് കുറികില്ല ഞാൻ
ഞാനും , നീയും എന്ന രണ്ടു പദ്ധപ്രേയോഗങ്ങൾ ആയി
നിലകൊളമിനി

പ്രിയ
അറിയിരുന്നില്ല ഞാൻ
ഒരിക്കലും , പ്രേണയം പഠിപ്പിച്ച നിനിലാവുമെന് മുങ്ങിമരണം എന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഓമലേ
പ്രിയ
തിരക്കുകൾ , നമ്മെ രണ്ടു ദ്രുവങ്ങളിലേക് എന്നോ വലിച്ചെറിഞ്ഞു
നീ , നിന്റെ തിരക്കുകളിൽ വാപൃതനായി കൊൾക

പ്രിയ
ഇനി എന്റെ പ്രേണപുസ്തകത്തിൽ നിനക്കായി കുറിക്കാൻ പദങ്ങൾ ഇല്ല
പ്രെണയത്തിന്റെ വർണങ്ങൾ ഇല്ല
ഇനി ഞാൻ കുറിക്കും കാവ്യങ്ങൾ ഒക്കെയും
നീറും മനസിന്റെ കഥകൾ ആവും
എന്റെ കണ്ണുനീർ കയ്പ്പിനാൽ രചിച്ച വിരഹാകാവ്യങ്ങൾ ആവും
എങ്കിലും പ്രിയ
ഞാൻ കാത്തിരിക്കും
ഒടുവിൽ നീ വരും
നാളെക്കായി
അപ്പോൾ
നീ തലോടി ഉറക്കിയ എൻ മൃദു കോശങ്ങളിൽ
പുഴു അരിച്ചിരിക്കാം
എങ്കിലും നീ എൻ നിറുകയിൽ ചാർത്തുക ഒരു കുകുമ വർണം


up
0
dowm

രചിച്ചത്:
തീയതി:11-08-2017 08:11:57 AM
Added by :Suvarna Aneesh
വീക്ഷണം:753
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)