പെണ്ണിന് പറയാനുള്ളത് - തത്ത്വചിന്തകവിതകള്‍

പെണ്ണിന് പറയാനുള്ളത് 

പെണ്ണിന് പറയാനുള്ളത്
പൂവാകാൻ അല്ല മറച്ചു ,
പൂവിലെ കൂർത്ത മുള്ള് ആവാൻ എനിക്ക് ഇഷ്ടം
കാരണം ,
നീ പരിച്ചറിയുമ്പോൾ വാടിത്തളരാൻ അല്ല പുരുഷാ
തോടുപോൾ നിൻ കരങ്ങളിൽ ചോര ഇറ്റിക്കുവാൻ എനിക് ഇഷ്ടം
മഞ്ഞ് തുള്ളി ആയി കരുതി നീ എന്നെ പുൽകാതെ ഇരിക്കണം
പൊള്ളുന്ന അഗ്നി ജലയാവാൻ എനിക് ഇഷ്ടം
കാരണം ,
തൊട്ടാൽ ഉരുകുന്ന മഞ്ഞിനേക്കാൾ
തൊടുന്നതിനെ ചുട്ടു ഇരിക്കുന്ന തീക്കനൽ ആവാൻ എനിക്ക് ഇഷ്ടം
കാരണം , ഇനി ഇനി എങ്കിലും സോദരിമാർക്‌
പെണ്ണായി ജീവിച്ചു മരിക്കണം സോദരാ
ഭയപ്പാടില്ലാതെ , രാത്രിയും പകലുമെന്ന വേർതിരിവില്ലാതെ
പെണ്ണിന് ലോകം ചുറ്റി കാണണം സോദരാ
അതുകൊണ്ട് നീ മേൽ ഞാൻ എന്ന പെൺ വർഗം
കനൽ ആയി മാറും
അനുവാദമില്ലാതെയുള്ള നിന്റെ ഓരോ നോട്ടത്തിനും കടിഞ്ഞാൺ തീർക്കും
കാരണം ഞാനും ഒരു പെണ്ണാണ്
നാളെ , എന്റെ പേര് ഒരു സൂര്യലിയോ ,പെരുമ്പാവൂരോ ആയി
മതമ വൃത്തങ്ങൾക്കു ആഘോഷമാവാതിരിക്കാൻ
മാതാപിതാക്കൾക്കു കണ്ണുനീർ ആവാതെ ഇരിക്കാൻ
പുരുഷ ,
പെണ് തീക്കനലും കുർത്ത മുള്ളുമാവും
കാരണം ഇനിയും ചോരയിൽ കുളിച്ച
നഗ്ന പെൺ ശരീരങ്ങൾ പോസ്റ്റുമാർട്ടം ടേബിളിൽ എത്താതിരിക്കണം


up
0
dowm

രചിച്ചത്:
തീയതി:12-08-2017 05:44:46 PM
Added by :Suvarna Aneesh
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me