ആത്മഗന്ധം
അരുതരുതു മക്കളേ പൊരുതുവാനല്ലയീ
മൃദുലമാം ജീവിതം നല്‍കീ
സിരകളിലൊഴുകുന്ന രുധിരാഗ്നി കത്തിച്ചു
ചിതകളൊരുക്കല്ലെ മണ്ണില്‍
പതനമ, ല്ലുയരത്തിലുയരത്തിലേറുവാന്‍
ഹൃദയ ചൈതന്യത്തെ നിര്‍ത്തിന്‍
അതിനാത്മഗന്ധമാം പരിശുദ്ധ സ്‌നേഹത്തിന്‍
പരിമളം പാരില്‍ പരത്തിന്‍
അതിരുകള്‍, പകയിെട്ടാരതിരുകള്‍ വെട്ടി-
ത്തകര്‍ക്കുക, ഐക്യത്തിന്‍ തൈകള്‍
പതിവായി നട്ടു വളര്‍ത്തുവാനല്ലയോ
ഈശ്വരന്‍ നല്‍കിയീ കൈകള്‍
പുഞ്ചിരി, നെഞ്ചിലെ ശുദ്ധസ്‌നേഹത്തിന്റെ
പൂക്കളാണന്യോന്യമേകിന്‍
വഞ്ചന നഞ്ചാ, ണൊഴിവാക്കിയെല്ലാരും
നന്മതന്നാശംസ നേരിന്‍
കഴുകര്‍ക്കു മോഹമീ പ്രതലത്തിലാകെയും
ശവമായിരുങ്കെില്‍ നന്നൂ!
അഴകുറ്റ ഭൂമിയിലതിനായിത്തന്നെയൊ
നമ്മളന്യോന്യം ഹാ, കൊന്നൂ!
ഓരോ പ്രഭാതവും പുഞ്ചിരിച്ചെത്തണ
മോരോ പ്രദോഷവും പോണം
പുഞ്ചിരിയോടെ, നമുക്കിടയില്‍ പൂക്കും
പൂക്കളെ കണ്ടു, നല്ലോണം
Not connected : |