ന്യായങ്ങൾ  - തത്ത്വചിന്തകവിതകള്‍

ന്യായങ്ങൾ  

കാടത്തത്തിനു ന്യായം കണ്ടും
സുരക്ഷയ്ക്കു കടിഞ്ഞാണിട്ടും
നിയമത്തെ അപലപിക്കും
സ്വാതന്ത്ര്യത്തിന്റെ സംരക്ഷകർ
സംസ്കാരത്തിന്റെ കണികകൾ
വറ്റി വരട്ടി വിരട്ടിയ
കിരാതരാണി ന്നും നമ്മുടെ
സമൂഹത്തിന് വിധികർത്താക്കൾ.

വാണിഭങ്ങളും മാഫിയയും
ഹവാലയും കള്ളപ്പണവും
വിനോദത്തിനു നാഡിയായി
രാഷ്ട്രീയത്തിനു നാഡിയായി
രാവും പകലും മാധ്യമങ്ങൾ
പരസ്പരം ന്യായങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-08-2017 07:12:43 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)