മാലാഖ        
    അരുത് അരുത് പൊന്നോമനെ ,
 മാലാഖമാർ വെൺനിറ പ്രേമികളല്ലോ !
 പലനിറം ചാലിക്കാൻ  ഒരുമ്പെടും  ,
 എൻ കുഞ്ഞിൻ കൈയിൽ പിടിച്ചു ഞാൻ ചൊല്ലി.
 
 ഭൂമിയിൽ ശാന്തി തൻ ,
 സന്ദേശ ദൂതുവരായി,  
 ദൈവം അയച്ച ,
 വെൺനിറ പ്രാവുകളല്ലോ .
 
 കുഞ്ഞു കൈകളിനാലെൻ ഓമനാൾ 
 പുസ്തകത്തിൽ മാലാഖയെ വരയ്‌ക്കെ ,
 എന്നെൻ അമ്മേ നം വീട്ടിൽ ,
 മാലാഖ എന്നാ വരുന്ന ??
 
 കുഞ്ഞു കൺ പീലിയാൽ  ,
 എൻ ഉത്തരത്തിനായി ആകാംഷയോടെ ,
 എന്നെ ഉറ്റുനോക്കി 
 നിൽക്കുന്നു മലർവിഴിയാൾ .
 
 എൻ മാലകയല്ലോ എൻ മകൾ ,
 ദൈവം അയച്ച എൻ കണ്മണി ,
 നിൻ വരവിനായി പ്രാർത്ഥിച്ച   
 നാളുകല്ലോ എൻ വാഴ്വിലേറെയും .
 
 കൊച്ചരി പല്ലു കാട്ടി  
 ചിരിച്ചു കൊണ്ടവൾ ,
 ഞാൻ മാലാഖയെങ്കിൽ എൻ 
 വെൺനിറ ചിറകുകൾ എവിടെ ??
 
 അമ്മയെവിട്ടു പറക്കാതിരിക്കാൻ ,
 ദൈവം ചിറകിനെ ഒളിച്ചു ,
 നീ ചെയ്യും നന്മകളിൻ പീലിയാൽ ,
 ദൈവം വീണ്ടും ചിറകു തരും .
 
 
 
      
       
            
      
  Not connected :    |