മൃതു പൂജ
ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്തു
വലുതായപ്പോൾ ഇഷ്ടങ്ങൾ മാറി,
വിലകൾ മാറിയതറിഞ്ഞില്ല
വിനോദമാണു മരണമെന്നറിഞ്ഞില്ല
അനിഷ്ടം പറഞ്ഞതിൽ പരിഭവിച്ചു
മക്കൾ നീലത്തിമിംഗലമാകുന്നകാലം
അലസ്സമായുള്ള കറക്കത്തിൽ നെറ്റിന്റെ
പ്രേരണ മറ്റൊരു ക്രൂരവിനോദത്തിൽ
അറിയാതെ അടിതെറ്റി വീഴുന്ന ദുരന്തത്തിൽ
ആധുനികതയുടെ അന്ധത വിളിച്ചറിയിക്കുന്നു.
ഭാവിയുടെ കെടാവിളക്കുകൾ അടിപതറിവീണു
പൊലിയുന്നതൊരു തലമുറയുടെ ദുരന്തമായി.
Not connected : |