അഴലിന്റെയാമുഖം... - ഇതരഎഴുത്തുകള്‍

അഴലിന്റെയാമുഖം... 

അഴലിന്റെയാമുഖം
മെല്ലെത്തുറന്നു ഞാൻ,,
കള്ളച്ചിരിയോടെ നിൽക്കുന്നു
നീയെന്ന വാക്ക് ...
മിഴിവോടെ നീയതിൽ
തെളിയുന്നനേരം അറിയാതെ
ഞാൻ നിന്നിലലിഞ്ഞെങ്ങ് പോയീ...

വാടാത്തയുമ്മകൾ
ചൊടിമലരിലേൽക്കവേ
അന്നെന്നിൽ നിറച്ചു നീ
ആനന്ദക്കണ്ണീരിന്ന-
വസാനതുള്ളികൾ...

വിശ്വപ്രണയത്തിൻ
പിഞ്ചിളംപാദങ്ങൾ
നാമൊന്നിച്ചുരുക്കിപ്പണിതൊരാ
പൊൻകൊലുസ്സിട്ടപ്പോൾ
മിണ്ടാതെ,,പറയാതെ-
യിന്നനക്കമില്ലാതൊരു
ചാപിള്ളയായോ.?

തെക്കോട്ടുപോയൊരാ
കാറ്റിൻകരങ്ങളിൽ
ഞാനെന്നെയേൽപ്പിച്ചു
തിരിഞ്ഞുനടക്കുന്നു,,,
മിഴിതൂകി നീ നിൽക്കെ
നിന്നിൽ നിറഞ്ഞൊരാ
ചിണുക്കംപൊഴിഞ്ഞത്
മഴച്ചാറ്റലായോ.?

വിണ്ടുമെന്നോർമ്മയെ
നിനക്കുദരത്തിലേറ്റാൻ
ഇല്ലാമറവിതൻ
വെള്ളോട്ടിന്നുരുളികൾ
കമഴ്ത്തട്ടെ ഞാൻ സഖീ,,
ഇന്നൊരുവേളയെങ്കിലും...!


up
0
dowm

രചിച്ചത്:സജിത്
തീയതി:19-08-2017 07:30:03 PM
Added by :Soumya
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me