ചിരിതനം - നാടന്‍പാട്ടുകള്‍

ചിരിതനം 


നേരത്തെണിക്കെടി പെണ്ണാളെ
അടുപ്പു പൂട്ടെടീ പെണ്ണാളെ
മുറ്റമടിച്ചും കലം കഴുകിയും
പണി തുടങ്ങെടീ പെണ്ണാളെ

എനിക്കു വയ്യെന്റെ അമ്മായി
മകളുണ്ടല്ലൊ അമ്മായി
അവളു ചെയ്യും പണികളൊക്കയെും
അതു പോരെന്റെ അമ്മായി

പറമ്പീക്കേറെടി നാത്തൂനെ
ഓല പെറുക്കെടീ നാത്തൂനെ
പുഴയില്‍ പോയി തുണിയലക്കി
കുളിച്ചു പോരെന്റെ നാത്തൂനെ

പിണക്കം വേണ്ടെന്റെ വല്യേച്ചീ
പണിക്കു വയ്യെന്റെ വല്യേച്ചീ
എനിക്കിന്നിത്തിരി കഞ്ഞികുടിക്കാന്‍
മുളകു കുത്തെന്റെ വല്യേച്ചീ

വീട്ടീക്കൊണ്ടാക്കടാ കെട്ട്യോളെ
കെടന്നുറങ്ങണ കെട്ട്യോളെ
അടുപ്പത്തിത്തിരി അരിവെക്കാത്ത
മടിച്ചിക്കോത കെട്ട്യോളെ

അതിനെന്റമ്മേ പറ്റൂലാ
എനിക്കതിന്ന് പറ്റൂലാ
അവളു തന്ന മൊതലും പണ്ടോം
തിര്യെക്കൊടുക്കാന്‍ പറ്റൂലാ!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:20-08-2017 03:02:03 PM
Added by :Kabeer M. Parali
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :