നൊമ്പരച്ചോദ്യങ്ങള്‍ - തത്ത്വചിന്തകവിതകള്‍

നൊമ്പരച്ചോദ്യങ്ങള്‍ 


സ്‌നേഹത്തിന്‍ സൂനങ്ങള്‍ വിടരാ മനമെന്തിന്?
ലോകത്തിന്‍ ശാന്തി നേര്‍ന്നു പാടാ നാവെന്തിന്?
താപത്തിന്‍ നീര്‍മണികള്‍ പൊഴിയാ കണ്ണെന്തിന്?
ശോകത്തിന്‍ നിലവിളികള്‍ കേള്‍ക്കാ കാതെന്തിന്?
പൊരിയുന്ന വയറിന്‍ പശിയറിയാ അറിവെന്തിന്?
അര്‍ഹിക്കുന്നഗതിക്കു നല്‍കാ ധനമെന്തിന്?
ധനികന്റെ ധുര മുന്നില്‍ ഉയരാ ശിരസ്സെന്തിന്?
പതിതന്റെ വേദനയില്‍ പിടയാ മനമെന്തിന്?
ദളിതന്റെ കദനഗാഥ വിടരാ ശ്രുതിയെന്തിന്?
സഹജര്‍ക്കു നന്മ നേര്‍ന്നു മൊഴിയാ വാക്കെന്തിന്?
മണ്ണില്‍ പടവെട്ടുന്നോര്‍ക്കുയരാ കൊടിയെന്തിന്?
കടലില്‍ തുഴയെറിയുന്നോര്‍ക്കുതകാ പാട്ടെന്തിന്?
സാഹോദര്യം വഴിയാ സ്വാതന്ത്ര്യമെന്തിന്?
സ്‌നേഹത്തിന്‍ മധുകണങ്ങള്‍ നല്‍കാ മതമെന്തിന്?
പെണ്ണിന്‍ കണ്ണീര്‍ക്കണങ്ങള്‍ തടയാ നാടെന്തിന്?
മണ്ണിന്‍ മണമറിയാത്ത ഭരണാധിപനെന്തിന്?


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:20-08-2017 05:43:07 PM
Added by :Kabeer M. Parali
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :