ഒരുഗാനമിനിയെന്നിൽ.... - ഇതരഎഴുത്തുകള്‍

ഒരുഗാനമിനിയെന്നിൽ.... 

ഒരു ഗാനമിനിയെന്നിൽ
അലയടിയ്ക്കും
പുതുഗീതമായി
നീ തുയിലുണർത്തും..
വെൺശംഖ്
മൂളുന്നയീണമായി
ഇന്നാഴിയിൽ തിരപോലെ
നുരകൾ തീർക്കും...

നെൽവയൽക്കതിരുകൾ
കൊയ്തു പോകും,,
എരിവെയിൽ നാളങ്ങൾ
കാവൽ നിൽക്കും...

വിരിയുന്നയിതളുകൾ
ഓർമ്മയാകും താളത്തില-
വയൊക്കെ കൊഴിഞ്ഞു പോകും...
മുകിൽമാല കോർക്കുന്ന
മുത്തുപോലെ ഒരുരാഗമായി
ഞാനിന്നലിഞ്ഞു തീരും...

കേട്ടിന്നുറങ്ങുവാൻ മോഹിച്ച
വസന്തമേ, മണ്ണിൻ
കാതോരമെത്തിയോ?
മൃതിയെന്ന തരാട്ടുപാട്ട്...!

up
0
dowm

രചിച്ചത്:സജിത്
തീയതി:20-08-2017 06:05:41 PM
Added by :Soumya
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :