ഗതികേടിൽ
കാണുന്നതും പറയുന്നതും
കേൾക്കുന്നതും വായിക്കുന്നതും
പൊള്ളയാണെന്ന് മനസ്സിലാക്കി
നിരാശ്ശരാകുന്നവരാണേറെയും.
സത്യം പറയുന്നവന്
എങ്ങും പ്രവേശമില്ലാതെ
വീട്ടിലൊതുങ്ങുന്ന സത്യം
നാടിന്റെ ശാപമായ് തുടരുന്നു.
എന്തെങ്കിലും നീതി ലഭിക്കണമെങ്കിൽ
കടലാസോളിപ്പിക്കുന്ന ചിന്തകന്മാരെ
എത്ര സന്തോഷിപ്പിക്കണമെന്നറിയാൻ
വരാന്ത കയറി നടക്കേണ്ട ഗതികേടിൽ.
Not connected : |