ന്യൂ ജനറേഷന്‍ - തത്ത്വചിന്തകവിതകള്‍

ന്യൂ ജനറേഷന്‍ 


കുറ്റിക്കാടുകളില്‍
ലോഡ്ജ് മുറികളില്‍
ആളൊഴിഞ്ഞ കാമ്പസ് മൂലകളില്‍
നിര്‍ത്തിയിട്ട ബോഗികളില്‍
പാമ്പുകളിഴയുകയാണ്; കിടന്നേടത്തു തന്നെ!
നരകയറിയ യുവാക്കളും
മാറുതുറക്കാന്‍ പാടുപെടുന്ന യുവതികളും
ആളുകള്‍ കാണ്‍കെ ചുംബിച്ചു മരിക്കാന്‍
വാശി കാട്ടുന്ന കമിതാക്കളും!
തിരക്കേറിയ കടല്‍ക്കരയിലെ
കോണ്‍ക്രീറ്റു ബെഞ്ചുകളില്‍
നാലു കാലുകളുള്ള കുടകള്‍ മാത്രം!
മരുന്ന് ലഹരിയാകുന്നതും
ലഹരി മരുന്നാകുന്നതും
ഇന്നലെ മുതലാണ് തുടങ്ങിയത്
ക്ഷുഭിത യൗവനം പഴമ്പാട്ടാണ്
ഗുണിത മൗനമാണിന്ന് യൗവനം!
ബന്ധങ്ങള്‍ മുറിവു കെട്ടുവാന്‍
ആശുപത്രികള്‍ കയറിയിറങ്ങുമ്പോള്‍
അവിടങ്ങളിലെല്ലാം മുറിവൂതിയിരുപ്പാണ്;
ഡോകറും നഴ്‌സും കമ്പോണ്ടറും!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:21-08-2017 01:23:58 PM
Added by :Kabeer M. Parali
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :