വിജയാരവം - തത്ത്വചിന്തകവിതകള്‍

വിജയാരവം 


ഒരുകരുണക്കണംപോലുമണയാത്ത, മിഴിത്തുള്ളികൾ ഈറനാക്കുന്ന, കാന്താരപാതയിലേകനാണ് ഞാൻ.
സിരാപടലങ്ങളിൽ വേതാളങ്ങൾ കുത്തിച്ചോരയൊലിപ്പിച്ചിടുന്നു നിത്യവും ചുടു നെടുവീർപ്പുകളുയരുന്നു.
എൻ കദന മണികൾ ചിതറുന്നു, കിനാവുകളോരോന്നായ് പൊട്ടിയുടയുന്നു.
അനുരാഗാനുഭൂതിയുമനർഘ നിമിഷങ്ങളും അന്യമാണീവഴിയിലെനിക്കെന്നും.
പാതയോരങ്ങളിൽ ശാരികപെണ്ണില്ല, നറുകുസുമവനിയില്ല.
മലങ്കാളിക്ക് തിറയുണ്ട്, തുടികൊട്ടിപ്പാട്ടുണ്ട്, മണികൊട്ടി തേവാരമുണ്ട്.
പാഴ്ക്കിനാക്കളൊഴിയട്ടെ, ഉലൂകങ്ങളകലട്ടെ, വെള്ളിമേഘങ്ങളണയട്ടെ, മലർവാടിതൻ മുരശൊലി മുഴങ്ങട്ടെ, ജീവൽപ്പക്ഷി ചിറകു വിരിക്കട്ടെ, വിജയാരവമുയർന്നീടട്ടെ


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:26-08-2017 09:21:49 PM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :