മാടപ്രാവിന്റെയന്ത്യം - തത്ത്വചിന്തകവിതകള്‍

മാടപ്രാവിന്റെയന്ത്യം 


അറവുകാരനാ മാടപ്രാവിനെ ചരടിൽബന്ധിച്ചു പറത്തിനിന്നു. രാജാവിൻവാത്സല്യഭാജനമാം ഫൽകനാ* കാഞ്ചനക്കൂട്ടിലിരുന്നു പാവംപിറാവിനെ നോട്ടമിട്ടു. ഒരറും കൊല കാൺമാനായിട്ടോയവനാ- വേട്ടപ്പക്ഷിയെ സ്വാതന്ത്രനാക്കുന്നു?
ഭീമാകരമാം ചിറകു വിരിച്ച് പരുന്തിന്റെ ചുവടുകൾ വച്ച്, പാരതന്ത്ര്യം മുറുക്കുന്ന പ്രാവിന്റെ കഴുത്തിൽ നഖക്കാലുകൾ പിടിമുറുക്കി,
ലോക നീതിയനുസരിച്ച് ശ്കതനശക്തനെ കീഴടക്കി.
ഫൽക്കനാ പ്രാവിനെ തന്റെ വിശാലമാം ചിറകിൻ തണലിലിട്ട്, കൊത്തി കൊത്തി തത്തി കളിച്ചു.
ഓരോ തൂവലും ഹർഷോന്മാദത്തിലാ- ക്കഴുകൻ കൊത്തിയെറിഞ്ഞു. മരണവേദനയിൽ പ്രാണൻ പിടയുന്ന- യടിമതൻ ദേഹത്തിലാഴ്ത്തിക്കൊത്തി- യൊരു തുണ്ടെടുത്തു വിഴുങ്ങി- യാസ്വദിച്ചു ചുറ്റും കണ്ണോടിച്ച് ഗാമയിലിരുന്നു കൊഞ്ഞനം കുത്തി, മറ്റൊന്ന് കൂടി കൊത്തിയകത്താക്കി. എല്ലിൻകൂടുപേക്ഷിച്ച് സംതൃപ്തിയിൽ കാഞ്ചനകൂട്ടിലേറി.
ഫൽക്കന്റെ വീരകൃത്യo വാനോളം പുകഴ്ത്തി ത്തടവി യറവുകാരൻ.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:26-08-2017 09:22:32 PM
Added by :profpa Varghese
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :