പൂവിടീൽ  - തത്ത്വചിന്തകവിതകള്‍

പൂവിടീൽ  

പഞ്ഞമെന്നു തലമുറകളായി
താറടിച്ചു പറയുന്ന പഞ്ഞകർക്കിടകം
വിടവാങ്ങി യൊരു വർഷവുമായ്.
പുതുവർഷ മെത്തി,പൊന്നിൻ ചിങ്ങം
മഞ്ഞ പ്പട്ടുടുത്തുm പുത്തൻ പ്രതീക്ഷയിൽ.
മാവേലിയുടെ വരവിനായ് ഒരുക്കമായി.
അത്തംപിറന്നു,പത്തുനാൾ മാത്രം
വീട്ടു മുറ്റത്തൊരുക്കുന്ന അത്ത പൂവിടീൽ
ഇന്നോർമയായി,സിമെന്റ് തറകളും
കരിങ്കൽ ഭിത്തികളും മരുന്നടിക്കലും
നാടു നീക്കിയ അലങ്കാരകല യിന്നു
കച്ചവടത്തിനായ്‌ വീടുകൾ പടിയിറങ്ങി.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-08-2017 05:17:14 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :