നാലു ദളങ്ങള്‍ - തത്ത്വചിന്തകവിതകള്‍

നാലു ദളങ്ങള്‍ 


പശു

മുമ്പ്, ആള്‍ക്കൂട്ടം നിന്നെ ദ്രോഹിക്കുമ്പോള്‍
അനുതാപപൂര്‍വം ഞാന്‍ നോക്കി നിന്നിരുന്നു
ഇന്നവര്‍ എന്നെയാണ് ദ്രോഹത്തിനിരയാക്കുന്നത്;
എനിക്കു കാണാം; എന്നോടുള്ള സഹതാപത്താല്‍
നിറഞ്ഞു നില്‍ക്കുന്ന നിന്റെ കണ്ണുകള്‍!

ആശ്രമ ദൈവം

മനുഷ്യന്റെ ആശ്രയത്തിനു
വേണ്ടിയായിരുന്നു ദൈവങ്ങള്‍!
ഇന്ന് ആശ്രമത്തിലെ ദൈവങ്ങള്‍ക്ക്
മനുഷ്യരാണ് ആശ്രയം!!

പകച്ചിരി

അയാള്‍ ചിരിച്ചപ്പോള്‍
ഞാനും ചിരിച്ചു
അടുത്തപ്പോഴാണറിഞ്ഞത്
ദേഷ്യത്താല്‍ അയാള്‍
പല്ലിറുമ്മകയായിരുന്നുവെന്ന്!!

നിറങ്ങള്‍

നിറങ്ങളെ നോക്കിയാനന്ദിച്ചിരുന്ന
ഒരു കുട്ടിക്കാലമുണ്ടായിരുന്നു
പൂക്കളില്‍
ശലഭങ്ങളില്‍
മഴവില്ലില്‍
മഞ്ഞുകണങ്ങളില്‍...
ഇന്നതിനു വയ്യ
എല്ലാവരും ഓരോ നിറങ്ങളെ സ്വന്തമാക്കി
കയ്യടക്കി വെച്ചിരിക്കുന്നു!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:27-08-2017 06:32:05 PM
Added by :Kabeer M. Parali
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :