അച്ഛന്‍ - തത്ത്വചിന്തകവിതകള്‍

അച്ഛന്‍ 


ഭാര്യയുടെ ഗര്‍ഭകാല വേദനകളെ
തന്റെ തലയില്‍ ഗര്‍ഭം ചുമന്നവന്‍ അച്ഛന്‍!
കുഞ്ഞുങ്ങളെ ഊട്ടാന്‍, ഉറക്കാന്‍, വളര്‍ത്താന്‍,
ഉറക്കമൊഴിച്ച ഭാര്യക്കൊപ്പം കൂട്ടിനിരുന്നവന്‍ അച്ഛന്‍!
'മക്കളേ, ഇത് നിങ്ങളുടെ അമ്മയാണെടാ' എന്ന്
ഇടക്കിടെ നമ്മെയോര്‍മ്മിപ്പിക്കുന്നവന്‍ അച്ഛന്‍!
അമ്മയോടു തര്‍ക്കിക്കുന്ന മക്കളെ നോക്കി,
'നിങ്ങള്‍ അമ്മയെ വേദനിപ്പിക്കുന്നുവല്ലേ' എന്ന്
വേദന പറയുന്നവന്‍ അച്ഛന്‍!
അമ്മയെപ്പറ്റി എത്രയെത്ര പുകഴ്ത്തിപ്പറഞ്ഞാലും
ഒരിക്കലും പരിഭവം പറയാത്തവന്‍ അച്ഛന്‍!
അമ്മയോടൊപ്പം ചേര്‍ന്നിരുന്ന് മക്കള്‍ കളിതമാശകള്‍ പറയുമ്പോള്‍
കണ്‍നിറയെ കണ്ടാസ്വദിക്കുന്നവന്‍ അച്ഛന്‍!
'അവളാണ് ആദ്യമിറങ്ങുന്നതെങ്കില്‍ എനിക്കും കൂടെയിറങ്ങണം'
എ്ന്ന് വൃഥാ കൊതിക്കുന്നവന്‍ അച്ഛന്‍!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:29-08-2017 02:06:03 PM
Added by :Kabeer M. Parali
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :