ആപ്തവാക്യങ്ങളിലൂടെ  - തത്ത്വചിന്തകവിതകള്‍

ആപ്തവാക്യങ്ങളിലൂടെ  


ജീവിതം നിറയെ കല്ലുകളാണ്; അവയില്‍ തട്ടിനില്‍ക്കരുത്,
പെറുക്കിയെടുത്ത് പടവുകള്‍ പണിയുക;
അതില്‍ ചവിട്ടി ഉയരങ്ങളിലെത്താം!
നിന്നെയൊരാള്‍ സ്‌നേഹിക്കുന്നൂ എന്നറിയുതിനേക്കാള്‍ പ്രധാനം
മറ്റൊരാളെ സ്‌നേഹിക്കാന്‍ നിനക്കറിയൂന്നൂ എന്നതാണ്!
വേദനയറിയാത്തവന്ന് മുറിവുകളില്‍ നിന്ന് ഒരു പാഠവും ലഭ്യമല്ല!
കരയാത്ത കണ്ണുകള്‍ സത്യത്തില്‍ ഒന്നും കാണുന്നില്ല!
ഭാര്യയുടെ ആസ്വാദന ശേഷിയെ നീ പഴിക്കരുത്;
അവള്‍ ആദ്യം തെരഞ്ഞെടുത്തത് നിന്നെയാണ്!
തലക്കു മീതെ പറക്കുന്ന വേവലാതിപ്പക്ഷികളെ
തടഞ്ഞു നിര്‍ത്താന്‍ നിനക്കാകില്ല;
പക്ഷെ, അവ തലക്കു മുകളില്‍ കൂടുകൂട്ടുന്നതിനെ തടയാന്‍ നിനക്കായേക്കും!
കൂട്ടുകാരനെ കൊതിക്കരുത് കൂട്ടുകാരനാകുക!
നീണ്ട നാവുള്ളവന്റെ കൈകള്‍ക്ക് നീളം കുറവായിരിക്കും!
രണ്ടു കുരുവികളില്‍ ഒന്നിനെ ഓടിക്കാന്‍ ശ്രമിക്കുന്നവന്ന് രണ്ടു കുരുവിയും നഷ്ടമാകും!
വിഡ്ഡിയോട് തര്‍ക്കമരുത്;
നിങ്ങളിലാരാണ് വിഡ്ഡിയെന്ന് വേര്‍തിരിക്കാന്‍
ജനങ്ങള്‍ക്ക് കഴിയാതെ വരും!
സിംഹക്കൂട്ടത്തില്‍ ഒരാളാവുക എന്നതാണ്
ഒട്ടകക്കൂട്ടത്തിന്റെ ഇടയനാകുന്നതിലും ഭേദം!
കൊതിക്കുന്നതൊക്കെ ചെയ്യുന്നതിലല്ല;
ചെയ്യാനാകുന്നത് കൊതിക്കുന്നതിലാണ് സന്തോഷം!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:29-08-2017 02:24:50 PM
Added by :Kabeer M. Parali
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :