പരീക്ഷണം
ഏറെനാൾ പരസ്പരം നെഞ്ചിലേറ്റി
പ്രണയനാടകം കഴിഞ്ഞു വരവേൽക്കുമ്പോൾ
പ്രേമത്തെ നില നിർത്താൻ വിനോദമല്ല
വികാരമല്ല വിവേകം വേണമെന്ന് മനസ്സിലാകും
സ്വപ്നങ്ങളെ യാഥാർഥ്യമായി കുടിയിരുത്തുമ്പോൾ
വിട്ടുപോകും തിരക്കഥകളും നാടകങ്ങളും
ആടിത്തുടങ്ങുമ്പോൾ അറിയാത്തതെല്ലാം വന്നെത്തും
ജീവിച്ചു പരീക്ഷകൾ ജയിക്കാൻ ശ്രമിക്കുമ്പോൾ.
Not connected : |