കീഴാളരെ രക്ഷിക്കൂ !
പാവം ജനതയെ കഴുതകളാക്കി പണ്ടം പിടുങ്ങി , പണ്ടം പിടുങ്ങി കമ്പോള കുത്തക മേലാളന്മാർ തൂവെൺ ഖദറിൽ നേതാക്കന്മാർ കൂട്ടകൊത്തളം കെട്ടിപ്പൊക്കി ആനന്ദത്തിലാറാടുന്നു. മൂടിയണിഞ്ഞും കമ്പളമിട്ടും വോട്ടുകൾ തേടി വോട്ടുകൾ തേടി, ഭരണക്കോട്ട കയ്യിലൊതുക്കി. കേരളം ഭൂവേ മംഗള ഭാവേ ചുട്ടെരിക്കണം മുതലാളിത്തം. വേർപ്പും ചോരയുംഊറ്റിക്കുടിച്ച് കൈക്കൂലികളും കൊള്ളയുമായി കേരളമക്കളെ ശിക്ഷിക്കുന്നു. ചേറിൽ പണിയും കർഷകരും, കട്ടിൽ വസിച്ചിടും കാട്ടിൻ മക്കൾ ദുഃഖക്കടലിലാഴ്ന്നു കഴിഞ്ഞു ചോറ് കൊടുക്കൂ, വേല കൊടുക്കൂ, അന്തിയുറങ്ങാൻ വീട് കൊടുക്കൂ. വാണിഭ കുത്തക മേലാളന്മാർ നാട്മുടിച്ചു കാടു മുടിച്ചു, കാർമേഘങ്ങളോടിയൊളിച്ചു, ആറ്റിൻ തരികൾ വാരിയെടുത്തു പാടങ്ങളങ്ങു കോട്ടകളാക്കി. ചൂടുള്ള കാറ്റും പൊള്ളുന്ന മണ്ണും പച്ചവിരിപ്പണിഞ്ഞൊരു നാട്ടിൽ ദേവീ നിൻ കൃപ ചൊരിഞ്ഞീടേണേ നാടിന്റെ ശോഭ ചാർത്തിത്തരണേ.
Not connected : |