ജനിമൃത്യുകൾ
കാലത്തിൻ ഗോളക്കുളത്തിൽ ഉദയപ്പാട്ടുകൾ, മരണവെപ്രാളങ്ങൾ ശവങ്ങൾ ചൊല്ലുന്നു: ‘ഇന്ന് ഞാൻ നാളെ നീ,’ ജീവിപ്പോർ നടുങ്ങുന്നു. മരണവേദനയുടെ വിളി മാലാഖയോ ദൈവങ്ങളോ കേൾക്കില്ല. മരണത്തിന് മരണമില്ലാത്തതെന്തു? എന്തിനീ ജീവിത കുമിളകൾ വിടർന്നടിയുന്നു?
ഈ കുളമൊരു കൂറ്റൻ തടവറ, അന്ത്യം കാത്തു കിടക്കുന്നു തടവുകാർ. ജനിപ്പിച്ച ശക്തികൾക്ക്-- സൂര്യനും ഭൂമിക്കും ജലത്തിനും വൈദ്യുതിക്കും-- എന്തിനെന്നറിയില്ല. അമീബയും പുഴുവും കുരങ്ങനും അദവും ഹവ്വയും , ലാവയും വൈറസും ഉൽക്കയും കാലത്തിന്റെ വികൃതികൾ.
മുപ്പത്തി മുക്കോടി ദേവീ ദേവന്മാർ നിസ്സാഹയർ . ദാഹമകറ്റാനോ രോഗമകറ്റാനോ കഴിയാത്തവർ . കുരിശും ശൂലവും സുദർശന ചക്രവും വാളുമേന്തുന്ന ദൈവങ്ങൾ വെറും . കാണികൾ.
Not connected : |