മഴു പാത൦ - തത്ത്വചിന്തകവിതകള്‍

മഴു പാത൦ 


തരുക്കളുടെ
മുറിഞ്ഞ കരചരണങ്ങൾ ഒടിഞ്ഞു തൂങ്ങുന്നു; മരണക്കരച്ചിലിൽ കാട് വിറക്കുന്നു.
പച്ചപ്പിൽ തീയാളുന്നു, മണ്ണ് വേവുന്നു, മഴമേഘമകലുന്നു, നീരുറവമായുന്നു.
വെടി മരുന്നിട്ടു സഹ്യമലച്ചങ്കുകൾപൊട്ടിക്കുന്നു. ആദിവാസികളസ്ഥികൾ കൂടകളിൽ ശേഖരിച്ച്. കാടൊഴിയുന്നു.
നദികൾ മരക്കബന്ധങ്ങളൊഴുക്കുന്നു. വെടിമരുന്നു മുതലാളിയുടെയും ഖഡ്ഗ ത്തൊഴിലാളിയുടെയും മല മൂത്ര വിസർജ്യങ്ങൾ ചുടല നൃത്തമാടുന്നു. മിഴിയുരുകിയാകാശം അന്ധയാകുന്നു .


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:29-08-2017 09:17:28 PM
Added by :profpa Varghese
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :