ആള്‍ ദൈവം  - തത്ത്വചിന്തകവിതകള്‍

ആള്‍ ദൈവം  


രാമ ഭക്തരേയും റഹീം ഭക്തരേയും
തന്റെ ഭക്തരാക്കാനായിരുന്നു എന്റെ ഉദ്യമം!
കുടിച്ചു തീര്‍ത്ത സുരയും
മദിച്ചു തീര്‍ത്ത രതിയും ബാക്കി
കൂണുപോലെ താഴ്ന്ന് ഭൂമിയോടൊട്ടി നിന്ന്
തൊഴാന്‍ മാത്രമല്ല
രാക്ഷസാഗ്നിയുടെ സ്ഫുലിംഗങ്ങളുതിര്‍ത്ത്
നാട്ടില്‍ നാശം വിതക്കാനും
അവര്‍ക്ക് -എന്റ് ഭക്തര്‍ക്ക്- ശേഷിയുണ്ടെന്നറിഞ്ഞത്
ഇന്നലെയാണ്.
അഹങ്കാരത്തിന്റെ ശൃംഖാശ്രമത്തില്‍
എന്നെ കുടിയിരുത്തി
എന്റെ പാദത്തില്‍ നമസ്‌കരിച്ച്
ജയജയാപദാനങ്ങള്‍ പാടി
പൂക്കളാലും ഫലങ്ങളാലും
കാണിക്കകള്‍ നല്‍കി
ഭക്തര്‍ സായൂജ്യമടയുമ്പോള്‍
ഞാന്‍ രതിയിലെ അവസാന ശബ്ദത്തിന്റെ
ആദ്യാക്ഷരത്തിലേക്ക്് കടക്കുകയായിരുന്നു!
അര്‍ഹം അനര്‍ഹം എന്നിവ ആള്‍ദൈവങ്ങളുടെ
നിഘണ്ടുവില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല; അവ പക്ഷെ,
ഭക്തരുടെ നിഘണ്ടുവിലുണ്ടായിരുന്നു!
മാനവും അഭിമാനവും കവരാനുള്ളതല്ല
എന്നത് ഒരു ആള്‍ദൈവവും പഠിപ്പിക്കപ്പെട്ടിട്ടില്ല!
പക്ഷെ, എല്ലാ ഭക്തര്‍ക്കും ആ പ്രാഥമിക പാഠം
അറിയാമായിരുന്നു!
ആശ്രമവാസത്തില്‍ നിന്നും
തടങ്കല്‍ പാളയത്തിലേക്ക്
പായും തലയണയുമായി
എനിക്ക് താമസം മാറ്റേണ്ടി വന്നത് അങ്ങനെയാണ്!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:30-08-2017 04:53:49 PM
Added by :Kabeer M. Parali
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me