പാതകം
ഇരയെ കൊടുത്തു
കുരുക്കിലാക്കിയ
മൽസ്യം വീണ്ടുമൊരു
പരീക്ഷണത്തിനായി.
കരയിൽ കിടന്നു-
പിടഞ്ഞു ചത്തിട്ടും
പിരിഞ്ഞും കരിഞ്ഞും
വിചിത്ര സൃഷ്ടിയിൽ.
നിത്യമീ വിശ്വത്തിൽ
ജീവിക്കാൻ ചുമക്കും
കപട ഭാവങ്ങൾ
പാപശമ്പളങ്ങൾ
പരിഷ്കാരത്തിന്റെ
മത്സരഭൂമിയിൽ.
Not connected : |