ഇത് മാവേലി നാടോ ?
കഞ്ഞിയും ചമ്മന്തിയും മറന്നു. പോത്തും ഉടുമ്പും പന്നിയും പ്രിയം. മദ്യത്തിൽ നീരാട്ട്. നാടും പാടവും നാടൻ പാട്ടുമകന്നു. തോപ്പും തൊടിയും മാഞ്ഞു.
അയൽക്കാരില്ലാതാകുന്നു. എങ്ങും വേലിക്കെട്ടുകൾ. സിമന്റു കാടുകൾ, കോട്ടകൾ. മുഖംമൂടികളും വാണിഭക്കാരും മാത്രം. മന്ത്രിമാർ കമ്പളം പുതച്ചു മണിമന്ദിരത്തിലേക്കു നീങ്ങുന്നു. ദളിതരും ആദിവാസികളും മരക്കൊമ്പും കയറും തേടുന്നു
ജനിപ്പിച്ചോർ ബ്രൂണം കുത്തിവക്കുന്നു. പ്രേതങ്ങൾ ശവക്കുഴി തുറന്നു കക്കുന്നു. ദഹനപ്പുരയിലെ അസ്ഥികൾ മോഷണം പോകുന്നു. അച്ഛന് മകളേതന്നറിയീല. മകന് മാതാപിതാക്കൾ അപഹരണ വസ്തുക്കൾ. സർക്കാർശമ്പളക്കാർക്കു പൊതുജനം കറവപ്പശുക്കൾ.
'തമസോമാ ജ്യോതിർഗമയ' പാടിയും അറബി സൂക്തങ്ങൾ ചൊല്ലിയും, കുരിശുവരച്ചും സ്വദൈവത്തെ സ്തുതിച്ചും മാനുജർ കലഹിക്കുന്നു. ദൂരെ കത്തികയറ്റുന്നു. നെഞ്ചിൽ നിറയൊഴിക്കുന്നു.
Not connected : |