ചാതുർവർണ്യം
കാലപ്രവാഹത്തിലൂടെ നീങ്ങി ഞാൻ,
‘ചിമ്പാൻസി’* ആഫ്രിക്കൻ വനാന്തരങ്ങളിൽ
ആദിമമനുഷ്യരായി നാലുകാലിൽ നിൽക്കുന്നതും,
വടക്കോട്ടും തെക്കോട്ടും, പടിഞ്ഞാറോട്ടും,
കിഴക്കോട്ടും നീങ്ങുന്നതും;
വടക്കു തണുപ്പവരെ വെളുപ്പിക്കുന്നതും#
കിഴക്കു മഞ്ഞിപ്പിക്കുന്നതും,
തെക്കുകിഴക്ക് ഇരുണ്ടകളറാക്കുന്നതും
ഞാൻ കണ്ടുകൊണ്ടിരുന്നു.
വെളുത്ത ആര്യന്മാർ ഇന്ത്യയിലേക്ക്
കവാത്ത് നടത്തുന്നതും,
അവരുടെ വേദങ്ങളും വേദനിഷ്ഠകളും,
ചാതുർവർണ്ണ്യവും ജാതിവിശ്ലേഷണങ്ങളും. വെളുത്തവരെ ബ്രാഹ്മണരാക്കുന്നതും
കറുത്തവരെ പറയരും, പുലയരും കാടരുമാക്കുന്നതും; തീണ്ടാപ്പാടകലങ്ങൾ തീർത്തതും,
ചങ്ങലകളാൽ ബന്ധിക്കുന്നതും അവരുടെ നാരീജനത്തെ
ബലമായി ഭോഗിക്കുന്നതും , ആൺകളെയടിച്ചു അടിമവേലയും
തോട്ടിപ്പണിയും ചെയ്യിക്കുന്നതും മനസ്സിലെ യഗ്നിനാളങ്ങളിലിന്നും
നിറഞ്ഞു നിൽക്കുന്നു.
അസുരഭാഗവും ദേവഭാഗവും
മാനവ കാല്പനിക സങ്കേതങ്ങൾ
നൂറ്റാണ്ടുകളുടെ തേരോട്ടത്തിൽ,
ചാതുർവർണ്യം സ്ഥിരസ്ഥായിയായി:
തബ്രാക്കൾ, അടിയർ, ആഢ്യർ, മ്ലേച്ഛർ, ശ്രേഷ്ഠർ, ദളിതർ,
തൊട്ടുകൂടത്തോർ, തീണ്ടികൂടത്തോർ
ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ,
മാറുമറക്കാൻപോലും കഴിയാത്തോർ-,
ഖലരുടെ സൃഷ്ടിമാത്രം; തന്മാത്രതൻ ജനിതകബന്ധങ്ങൾ ഏകമാനഃപൂർവികാരിലേക്കു നയിക്കുന്നു. .ഇവരെല്ലാംഒരേ ജീൻപൂളിൽ നിന്നുപൊങ്ങിവന്നവർ: പറയിപെറ്റ പന്തിരുകുല൦ പോൽ . .
• സെൻട്രൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ വച്ചാണ് ചിമ്പാൻസിയിൽനിന്ന് മനുഷ്യനുണ്ടായതെന്നു നരവംശശാസ്ത്രം
# തണുപ്പ് കാലാവസ്ഥ തൊലിയെ വെളുപ്പിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
Not connected : |