നീതിക്കെന്തൊരു വിലയിവിടെ?   - തത്ത്വചിന്തകവിതകള്‍

നീതിക്കെന്തൊരു വിലയിവിടെ?  


കിണറ്റിൻ കരയിൽ കുളിച്ചു നിന്നവനെ
ഏതോ ‘കിണർവാസി’ വലിച്ചകത്തിട്ടു,
"വെള്ളം ശ്വാസകോശം നിറഞ്ഞു മരിച്ചു,"
-പോസ്റ്റുമാർട്ടം റിപ്പോർട്ടു വന്നു.
തള്ളിയവനില്ല, കൊന്നവനില്ല.
ദൃക്സാക്ഷികളാരുമില്ല.
ചത്തവനാറടിക്കുഴിയിലില്ലാതെയുമായി.

സ്കൂട്ടറിൽ പോയ ഗുമസ്തനെയേതോ
അതിവേഗക്കാർ ഇടിച്ചുകടന്നു.
മരണം തൽക്ഷണമുണ്ടായി.
കൊന്നതാരെന്നോ, കാറിൻ നമ്പറോ
ആർക്കുമറിയില്ല; പിന്നെന്തൊരു കേസ്?

ഒരു ടണൽ കരാറിൽ തിരിമറി നടത്തി,
ലക്ഷങ്ങളുടെ കെട്ടുകടത്തി.
കേസായപ്പോൾ സാക്ഷികൾ രണ്ടു,
അവരാണീവിധം കൊലചെയ്യപ്പെട്ടോർ,
കൊടും കേസുകളായാലും സാക്ഷികൾ വേണം.
സാക്ഷികളില്ല; കേസുകൾ തള്ളി,
നീതിക്കെന്തൊരു വിലയിവിടെ?
നമ്മുടെ കുത്തക മുതലാളിപിന്നെ
വലിയൊരു വകുപ്പിൻ മന്ത്രിയുമായി.
ഡിജിപിയും ഐജിയുമെല്ലാം
പുത്തൻ മന്ത്രിയെ സല്യൂട്ടടിച്ചു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:30-08-2017 08:03:38 PM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me