കൂ ലിക്കാർ
സ്ഥലമോ വിത്തോ കൊയ്ത്തൊ പാറ്റോ
ഇല്ലാത്തോരിവർ കൂ ലിക്കാർ
ഓലക്കൂരകൾ ചോർന്നീടുന്നു,
മൺഭിത്തികളൊലിച്ചീടുന്നു .
മിന്നലുമിടിയും ഊത്തും മഴയും
ആക്കുടിലിനെയങ്ങുലക്കുന്നതികം.
കക്കുന്ന കപ്പയും കട്ടന്ടെ വെള്ളവും
ഊതിക്കുടിച്ചങ്ങു വീർക്കുന്ന വയറുകൾ,
ഉന്തിയ വയറും പൊന്തിയ കണ്ണും
ഉണ്ണികൾ പേറിനടക്കുന്നു.
വിശപ്പിൻ പാട്ടുയരും നേരം
മച്ചിങ്ങാ വണ്ടികളുരുട്ടൂന്നു.
തെക്കേ ചിറയിൽ ചാവും കാക്കകൾ
ചീഞ്ഞഴിയുന്നൊരു ശവം കൊത്തുന്നു.
പട്ടംപറത്തും കുട്ടികളങ്ങാ
മാളികയോരത്താർക്കുന്നുണ്ട്.
ഗോപുരപോർച്ചിൽ വിടരും കണ്ണുകൾ
പുത്തനുടുപ്പിൽ തിളങ്ങീടുന്നു.
തൂമ്പത്തഴമ്പും വൻ മഴുപാതവു൦
വിശപ്പിൽ അവരുടെ നെടുവീർപ്പുകളും.
ചീത്തകളില്ല, കൊഞ്ചലുമില്ല,
ശാന്തതയില്ല, പ്രേമവുമില്ല.
അവരുടെ ചോരും കൂരത്തറയിൽ
പൊട്ടിയ ചാക്കിൻ വിരിയിലിരുന്നു-
കീറിത്തുന്നിയ തുണിയണിഞ്ഞവർ
ഈശ്വരന്മാരെ നീട്ടിവിളിപ്പൂ.
പള്ളിയിൽ നിത്യവും പോയീടുന്നോർ
പാടിപ്പാടിസ്തുതി യേകുന്നു.
സർക്കാർ വക ഹോമിയോ ആയുർവേദ-
പ്പൊടിയും ഗുളികയും എണ്ണയുമുണ്ട്. അല്ലോപ്പതി ക്കാരുടെ അവഹേളനങ്ങൾ
ചില്ലിക്കമ്പുപോലാക്കിയെടുത്തു.
ദൈവയോഗാൽ ഒരിളം കാറ്റിൻ
ഗീതമോ പൂവിന്റെ സുഗന്ധമോ
കാടിന്റെ ഭംഗിയോ മുളം കാടിൻ നടനമോ,
അരുവിതൻ സംഗീതമോ
കൂത്തോ ആട്ടമോ കുഴൽവിളിയോ,
ആ ഓലപ്പുരയിലെത്തിയില്ലൊരുനാളും.
ദൈവത്യം ദൈവാംഗതി
ദൈവനിലയും ദൈവതയും
ഉന്നതർക്ക് മാത്രമായ് തീറു നൽകിയോ?
വൈദ്വാരഹർമ്മ്യമോ
പദ്മതീർത്ഥങ്ങളോ
പട്ടിണിപ്പാവങ്ങൾ സ്വപനം കാണേണ്ട?
രോഗാദികളും പീഡകളത്രെയും
കീഴാളർക്കു പതിച്ചുകൊടുത്തോ?
പണവും പിടിയും പത്രാസുമുണ്ടേൽ
നീതിക്കെന്തുവിലയുണ്ടിവിടെ?
കോടതികളുമീ പൊലീസും
അവയെല്ലാമൊരു മരീചികയാണ്-
മേലാളഭരണ, ക്രമങ്ങളിലിന്നും.
ദൈവങ്ങളെല്ലാം ഓടിയൊളിച്ചോ ?
യെഹോവായും യേശുവുമള്ളയും
പട്ടിണിക്കാരെ തഴഞ്ഞു കടന്നോ?
കാട്ടിലെനീതിയിതിലും ഭേദം
നരഭോജികളുടെ പല്ലും നഖവും
ചുടുമാംസത്തിലാഴുന്നുണ്ട്.
ഇരകൾക്കിടമുണ്ടവിടെ,
പുല്ലും മേടും ജലസ്രോതസ്സും.
അതിൽ മേലാളർ കീഴാളരെല്ലാംതുല്യം
Not connected : |