അഹന്ത  - ഹാസ്യം

അഹന്ത  


ഞാൻ വമ്പനെന്ന ഭാവവും
അഹമഹമിക ചിന്തനങ്ങളും,
അഹം പൂർവികവർത്തമാനങ്ങളും
അഹം ബുദ്ധിയിലെ അഹം മമതയും
പൊള്ളയാo വേഷങ്ങളും അലങ്കാരങ്ങളും
അഹംകൃതയുടെ ലോകത്താകമാനം.

ആടിന് കടവയാണെന്നും,
കഴുതക്കു കുതിരയാണെന്നും,
ചേർക്കുഴിക്കു സ്വർണ ഖനിയെന്നും,
ചതുപ്പിനു പൂങ്കാവനമെന്നും
തോന്നുന്നു അഹന്തയുടെ ലോകത്ത്..

അഹമറിയാതുള്ളൊരീ
താണ്ഡവനൃത്തങ്ങളൊഴിഞ്ഞിടും,
വിഷപുഷ്പം നീണ്ട് നീണ്ട്
ഇളംതെന്നലിലാടിയാലും
ജീവ നെരിച്ചീടുമപ്പാഴ്ജന്മം.

ഉന്മകൊണ്ടൊരാൾക്കെങ്കിലും
ആശ്വാസകിരണമാകൂ,
ഒരശ്രുകണമെങ്കിലുമൊപ്പിമാറ്റൂ
അഹന്തവെടിഞ്ഞഹoകൃതേ.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:31-08-2017 07:50:31 PM
Added by :profpa Varghese
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :