ആംഗ്യം  - തത്ത്വചിന്തകവിതകള്‍

ആംഗ്യം  

അന്ധമാം ആരാധന
കഥയറിയാത്ത ആട്ടം.
അറിയാതെ ആംഗ്യങ്ങൾ
വെറുതെ നടിക്കുന്നു.
'അമ്മ, പറഞ്ഞതുകൊണ്ടും
അച്ഛൻ പറഞ്ഞതുകൊണ്ടും
അല്ലെങ്കിൽ നല്ലവരെന്നു-
തോന്നിയവർ പറഞ്ഞതുകൊണ്ടും
വെറുതെ പ്രീണിപ്പിക്കുവാൻ
അരങ്ങേറുന്ന നാടകങ്ങൾ
ചിന്തയിൽ വരുത്താതെ
ആരെയും നല്ലവരാക്കില്ല.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-09-2017 06:03:14 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :