ഓണം വന്നേ - തത്ത്വചിന്തകവിതകള്‍

ഓണം വന്നേ 


പച്ചപ്പട്ടുടുത്ത് പൂത്താലമേന്തി പൂനിലാവിന്നൊളി പരത്തി, അന്തരംഗം മനോജ്ഞമാക്കി ചാരു തിരുവോണം വന്നണഞ്ഞു കോമള കേരള നാടാകെ നീ ആനന്ദത്തേരിലുന്മാദരാക്കി മുഗ്ദ്ധക്കോടിയുടുപ്പണിഞ്ഞു ആയിരം ദീപനാളം കൊളുത്തി ആയിരം ഹർഷ പൂക്കളമിട്ടു മാവേലി മന്നനെ സ്വീകരിക്കാം നാടും കടും കായലുമാറും ഊഞ്ഞാലാടിത്തിമർക്കട്ടെ, താലത്തിലോണപ്പാട്ടുകൾ പാടാം തുമ്പിയോടൊത്തു തുള്ളിച്ചാടം ഓണത്തപ്പനെ കുമ്പിട്ടുവന്ന് ഓണവിഭവങ്ങളാസ്വദിക്കാം മാനവരെയെല്ലാം സ്നേഹിച്ചിടാം വാരിധിയിലുഴലുന്നോർക്കും അന്ധർക്കുമ൦ഗഹീനർക്കുമീ ഓണംസുഭിക്ഷിതമാക്കിടേണെ! സ്നേഹമാണ് നിത്യ സത്യമെന്നും.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:01-09-2017 08:45:48 PM
Added by :profpa Varghese
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :