ജീവിതമൊരു നാടകം  - തത്ത്വചിന്തകവിതകള്‍

ജീവിതമൊരു നാടകം  

അഭിശപ്തമാണീ ജീവിതം
അഭിനയിച്ചു മടുത്ത നാടകം..
ആത്മാക്കളെ പോലലയും ഭൂവിൽ
നിഛല ശരീരവും പേറി..

ഈ മണ്ണിൽ ഇനിയെവിടെയാത്മാഭിമാനം..?
കളവു പോയ് എവിടെയോ സദ് ഗുണങ്ങൾ..
ഇനിയൊരിക്കലും കിട്ടാത്ത മനുഷ്യ ബന്ധങ്ങൾ..

അഭിനയം സർവത്രയഭിനയം ഭൂവിൽ
അനുനയത്തിൽ കാര്യങ്ങൾക്കു പറക്കാൻ മോഹം
നിർമ്മലതയ്ക്കിനി വിലയില്ല ഭൂവിൽ
നിർലോഭമായി വിലയില്ല കഥയുടെ താളം..

അന്ധരായ മനുഷ്യരും അന്ധതയോ നടിക്കും ദൈവങ്ങളും
അല്പമൊയില്ലാ കാരുണ്യവും..
അഭിശപ്തമാണീ ജീവിതം
അഭിനയിച്ചു മടുത്ത നാടകം..


up
0
dowm

രചിച്ചത്:ജയഗിരി
തീയതി:02-09-2017 08:33:03 PM
Added by :Jayagiri Nair
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :