പനിനീർപ്പൂവും ശലഭവും
പനിനീർപൂവിലൊരു ശലഭത്തെ കണ്ടു ഞാൻ
ക്ഷണികമാം മരണത്തോട് മനസ്സില്ലാതെ പാറി നടക്കും ശലഭമേ
നിൻ ജീവിതമോ എൻ ജീവിതമോ വലുതെന്നു പറയുമോ നീ..
രണ്ടു നാൾക്കുള്ളിലിടറിവീഴും നിൻ ജീവിതത്തിലെത്രയോ
ഭാഗ്യ നിമിഷങ്ങൾ അനുഭവിപ്പു നിന്നാത്മാവ്
ദശകങ്ങൾക്കു പരിചയമീ ജഡതുല്യ ദേഹത്തിൽ
നിർഭാഗ്യ നിമിഷങ്ങൾക്കെത്രയോ ജീവനും
ഭാഗ്യ നിമിഷങ്ങളൊയില്ലയെൻ മൂഢ ജീവിതത്തിൽ..
Not connected : |