അഹം (അഹങ്കാരം) - തത്ത്വചിന്തകവിതകള്‍

അഹം (അഹങ്കാരം) 

എന്തുകൊണ്ടീ കണ്ണുനീർ വീണു പുതഞ്ഞു കിടപ്പു
മണ്ണിൻ സൌരഭ്യം എന്നേ നഷ്ടപ്പെട്ടു..
അറയ്ക്കും ആ ഹേതു നീ ചോല്ലേണ്ടെന്നോട്..
അതഹമാണെന്നെൻ അന്തരംഗം പറയുന്നു..
അതിനവസാനം കണ്ണുനീരാണെന്നു ഞാൻ അറിയുന്നു..

എന്തിനീ വിധിയെന്നൊരിക്കലും പഴിക്കാതെ
പ്രകാശമാകും നിർമലതയിൽ വിശ്വസിക്കുക ഇനിയെങ്കിലും..

വെളിച്ചം ഇരുട്ടിനു വഴി മാറാതെ
കറുപ്പ് വെളുപ്പിന് മറയാകാതെ
ഉജ്ജ്വലമായൊരു ശോഭ നിൻ ചിന്തയിലുണരട്ടെ..
ആ ശോഭയുടെ അസ്തമയം നിൻ ചിതയിലാകട്ടെ..


up
0
dowm

രചിച്ചത്: ജയഗിരി
തീയതി:02-09-2017 09:36:16 PM
Added by :Jayagiri Nair
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :