മസ്തിഷ്കമുണക്കി....
ദൈവത്തിനു പണിയെടുത്തു
നിലനിർത്തും ആദർശങ്ങൾ.
വിശ്വാസത്തെ ബലികഴിച്ചും
വിശ്വാസത്തെ തകിടം മറിച്ചും
ശിങ്കിടികളുടെ പിന്തുണയുമായ്
മന്ത്രങ്ങളുരുവിട്ടും ഉരുവിടീപ്പിച്ചും
തന്ത്രങ്ങൾ മെനഞ്ഞെടുത്തു
മസ്തിഷ്കമുണക്കിജീവിക്കുന്ന
ശവങ്ങളാക്കുന്ന സംസ്കാരമേ
നിന്റെ വർണങ്ങൾ ഒടുക്കുന്ന-
അധികാരി യുണ്ടായിരുന്നെങ്കിൽ
എന്നോർത്ത് ജീവിച്ചു നാളിത്രയും .
Not connected : |