കാല്പാടുകൾ
സമയത്തിന്റെ മണൽക്കാടുകളിൽ,
ചക്രവാളസീമകൾ വരെ നീളുന്ന
കാൽപ്പാടുകൾ.
കാറ്റ് വന്നു തുടക്കുന്നു, മിനുക്കുന്നു
പിന്നെ മൂടിക്കളയുന്നു.
പുത്തൻ കാലടികൾ
പുതിയ കാറ്റു മൂടുന്നു.
പുതിയ കാൽപ്പാടുകൾക്കായ്
പാറമണൽ കാതോർത്തു കിടക്കുന്നോ?
പൊഴിയിലെ കാലടികൾ
പാലാഴി വന്നു മൂടുന്നു.
യുഗങ്ങളായി കാലടികൾ
വന്നും പൊയ്ക്കൊണ്ടുമിരിക്കുന്നു
സമയത്തിന്റെ ഘടികാരത്തിൽ മാത്രം
സൂചികൾ നിശ്ചലം.
Not connected : |