ഒരു നാളെന്തേ നീ പോയി മറഞ്ഞു?  - പ്രണയകവിതകള്‍

ഒരു നാളെന്തേ നീ പോയി മറഞ്ഞു?  

ഒരു മാത്രയെന്നിൽ സ്നേഹം നിറച്ച് ഒരു നാളെന്തേ നീ പോയി മറഞ്ഞു?

തിങ്കളെ വെല്ലുന്ന കാന്തിയും നെറ്റിയിൽ തെന്നലിക്കിളിയാക്കുന്ന കുറുനിരയും, നീയറിയാതുള്ളിലൊതുക്കിയ പ്രേമം രണ്ടുവർഷമൊരനർഘ നിമിഷമാക്കി.
ഒരുവാക്കുരിയാടൊതൊരു ചിരിമാത്രം നൽകി പോയിമറഞ്ഞില്ലെയോമനേ നീയൊരുനാൾ.
നിൻ ദിവ്യരൂപവും സുന്ദര മിഴികളും സ്വപ്നകിരണങ്ങളായി വാണുവെന്നു- മെൻ ഹൃത്തി, ലാശോഭയിൽ നീങ്ങിഞാൻ.
എന്റെ കാൽപ്പാടുപേറും വഴിയിലൂടെ ഏത്രനാൾ പ്രിയേ നീ നടന്നതല്ലയോ? ഒരുനാളൊരിളം കാറ്റിന്റെചിറകിലേറിയെൻ കൂട്ടിലണയു൦ നീയെന്നു ഞൻ മോഹിച്ചു.

എന്തേയൊന്നും പറയാതൊരജ്ഞാത കിളിയുടെ ചിറകിലേറി പറന്ന്, പറന്ന് പോയി നീ ദൂരെ ദൂരെ? കൂരിരുൾ പരന്നൊരീയാഴിയിലുഴലുന്ന യെൻ ജീവിത യവനിക താഴട്ടെ!


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:03-09-2017 03:16:56 PM
Added by :profpa Varghese
വീക്ഷണം:713
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :